അമലാപോളിന്റെ ലുങ്കി ചിത്രത്തിനെതിരെ സൈബര്‍ സദാചാരവാദികള്‍

അമലപോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ലുങ്കിയുടുത്ത് നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന് ലഭിച്ചത് രണ്ട് ലക്ഷത്തിന് മുകളില്‍ ലൈക്കുകളാണ്. അമലയുടെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില സൈബര്‍ സദാചാരവാദികള്‍. അല്‍പ്പ വസ്ത്രധാരിണിയായി നിന്ന് നടി മദ്യപിക്കാന്‍ ക്ഷണിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം.
’ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരും കള്ള് കുടിക്കും അപ്പവും മീന്‍ കറിയും കഴിക്കും’ എന്ന ഒരു ഹിപ്പി ഗാനത്തിന്റെ വരികള്‍ക്കൊപ്പം ‘ലുങ്കിയുടെ നാട്ടിലേക്ക് വരൂ കള്ള് കുടിക്കൂ സന്തോഷിക്കൂ’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് അമല ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.