ശ​ബ​രി​മ​ല നി​രീ​ക്ഷ​ണ സ​മി​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി:ശ​ബ​രി​മ​ല​യി​ല്‍ സു​ഗ​മ​മാ​യ തീ​ര്‍​ഥാ​ട​നം ഉ​റ​പ്പാ​ക്കാ​ന്‍ വേണ്ടി ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച മൂന്നംഗ നി​രീ​ക്ഷ​ണ സ​മി​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. സ​മി​തി​യെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ ഇ​ത്ത​ര​മൊ​രു സ​മി​തി പ്ര​യോ​ഗി​ക​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി മു​ന്‍ ജഡ്‌ജിയും ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​നു​മാ​യ ജ​സ്റ്റീ​സ് പി.​ആ​ര്‍. രാ​മ​ന്‍, ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ര്‍​മാ​നാ​യ ഹൈ​ക്കോ​ട​തി മു​ന്‍ ജഡ്‌ജി ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ന്‍, ഫ​യ​ര്‍​ഫോ​ഴ്സ് ഡി​ജി​പി എ. ​ഹേ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണു സ​മി​തി അം​ഗ​ങ്ങ​ള്‍.

ശ​ബ​രി​മ​ല​യു​ടെ പൂ​ര്‍​ണ്ണ നി​യ​ന്ത്ര​ണം മൂ​ന്നം​ഗ സ​മി​തി​യി​ല്‍ നി​ക്ഷി​പ്ത​മാ​കു​ന്ന വി​ധ​ത്തി​ലാ​ണു സ​മി​തി​ക്കുരൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലും ഇ​ട​പെ​ടാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ന​ട​പ്പാ​ക്കാ​നും സ​മി​തി​ക്ക് അ​വ​കാ​ശ​മു​ണ്ട‌്. ദേ​വ​സ്വം ബോ​ര്‍​ഡി​നും പോ​ലീ​സി​നും ഉ​ള്‍​പ്പെ​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ സ​മി​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്.

സ​മി​തി​യി​ലെ ഒ​രം​ഗം എ​ല്ലാ സ​മ​യ​ത്തും സ​ന്നി​ധാ​ന​ത്തു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന. അ​ങ്ങ​നെ വ​ന്നാ​ല്‍ ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ​ക്കാ​ര്യ​വും മേ​ല്‍​നോ​ട്ട​സ​മി​തി​ക്കു വി​ധേ​യ​മാ​കും. മേ​ല്‍​നോ​ട്ട​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍ വ​രു​മെ​ന്ന​തു സ​ര്‍​ക്കാ​രി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ സ​ര്‍​ക്കാ​റി​ന് ശ​ബ​രി​മ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മേ​ല്‍​ക്കൈ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.