കുളിരംഗം വിവിധ പോണ്‍സൈറ്റില്‍ ; ഹോട്ടലിനെതിരെ 707 കോടി രൂപ ആവശ്യപ്പെട്ട് യുവതി

ന്യൂയോര്‍ക്ക് : കുളിമുറിയില്‍ ഒളിക്യാമറ വച്ച് പകര്‍ത്തിയ രംഗങ്ങള്‍ പോണ്‍സൈറ്റില്‍ വന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ആഡംബര ഹോട്ടലായ ഹില്‍ട്ടണ്‍ ഹോട്ടലിനെതിരെ 700 കോടിയുടെ നഷ്ടപരിഹാരതുകയ്ക്ക് കേസ് നല്‍കി യുവതി. 2015 ജൂലൈയില്‍ അമേരിക്കയിലെ ആല്‍ബനിലെ ഹാംടണ്‍ ഇന്‍ സ്യൂട്ട്‌സ് ഹോട്ടലില്‍ യുവതി താമസിച്ചിരുന്നു.
ഇവിടെ സ്ഥാപിച്ച ഒരു രഹസ്യക്യാമറയില്‍ പൂര്‍ണ നഗ്‌നയായി യുവതി കുളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു മെയില്‍ ലഭിച്ചത്. ഇത് നിങ്ങളാണോ എന്ന് ചോദിച്ച് ഒരു സുഹൃത്ത് പോണ്‍സൈറ്റിലെ ലിങ്ക് ഉള്‍പ്പെടെ ഒരു ഇ മെയില്‍ അയക്കുകയായിരുന്നു.
യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇമെയില്‍ വിലാസത്തില്‍നിന്ന് ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ലഭിക്കുകയും ചെയ്തു. ഇത് തന്നെ കടുത്ത മാനസിക പ്രശ്നത്തിലേക്ക് നയിച്ചെന്നും, ഈ പ്രശ്നത്തിന്‍റെ ചികില്‍സാ ചെലവ് ഉള്‍പ്പെടെ നല്‍കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.