റയലും ബാഴ്സയും അല്ല;നെയ്മർ പോകുന്നത് ഇംഗ്ലീഷ് വമ്പന്മാരിലേക്കോ ?

 

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകുമെന്ന സൂചന നൽകി പിഎസ്‌ജിയുടെ ബ്രസീലിയൻ താരം നെയ്മർ.യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുക എന്നത് എല്ലാ താരങ്ങളുടെയും സ്വപ്‌നമാണെന്ന്‌ നെയ്മർ പറഞ്ഞത്.മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിയുടെ ചോദ്യത്തിന് മറുപടിയായാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്.രണ്ടു വര്ഷം മുമ്പ് ലോക റെക്കോർഡ് തുകയായ 222 മില്യൺ യൂറോയ്ക്കാണ് നെയ്മർ ബാഴ്സയിൽ നിന്നും പിഎസ്‌ജിയിലെത്തിയത്.