മുനവ്വറലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയ കാസർഗോഡ് സ്വദേശിക്കെതിരെ കേസ്

കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയ കാസർഗോഡ് സ്വദേശിക്കെതിരെ കേസ്. സാജിദ് കുക്കാർ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് മുനവ്വറലി തങ്ങൾക്കെതിരെ മോശമായ രീതിയിൽ അപവാദ പ്രചരണമുണ്ടായത്. മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്കിടെ എത്തിയ മുനവ്വറലി തങ്ങളുമായി ബന്ധപ്പെട്ട ചിത്ര സഹിതമാണ് ഇയാൾ അപവാദം പ്രചരിപ്പിച്ചത്.  ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായ അഹമ്മദ് ഷഫീക്കാണ് സാജിദ് കുക്കാറിനെതിരെ  പരാതി നൽകിയത്.

പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ ഇസ്മായിൽ നെച്ചാടുമാണ് പരാതി നൽകിയത്.സാജിദ് കുക്കാറിനെതിരെ പോക്സോ നിയമപ്രകാരവും സൈബർ നിയമപ്രകാരവും കേസെടുക്കാനാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.