പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ പിതാവ്, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവുമുൾപ്പടെ ഏഴ് പേര്‍ കൂടി അറസ്റ്റില്‍

 

കണ്ണൂര്‍ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. വിവിധ സമയങ്ങളിലായി 19 പേര്‍ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് പ്രതികളെ പിടിക്കാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിനൊപ്പം ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നിഖില്‍ മോഹന്‍, ആന്തൂര്‍ സ്വദേശി എം മൃദുല്‍, തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്‍, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലുളള മറ്റ് രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.