പോലീസിനോടൊപ്പം സെൽഫിയെടുത്ത അൽക്കു ഇനി സിനിമയിൽ!

ഒരൊറ്റ സെല്‍ഫിയിലൂടെ സിനിമയിലെത്തിയവനാണ് അല്‍ക്കു, പൊലീസിനൊപ്പമുള്ള ആ ഒന്നൊന്നര സെല്‍ഫി അല്‍ക്കുവിന് നേടികൊടുത്തത് സിനിമയിലേക്കുള്ള അവസരമായിരുന്നു. അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് അൽകുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തുകയായിരുന്നു. ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ നിമിഷ നേരം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായത്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാലയാണ് അൽകു അഭിനയിക്കാനിരിക്കുന്ന അടുത്ത ചിത്രം. ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷനിലെ രസകരമായ സീനിലൂടെ നേരത്തെ അൽകു ട്രോളന്മാർക്കിടയിൽ ഹിറ്റാണ്.