അന്ന് ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്ന് പറഞ്ഞ താരം, ഇപ്പോൾ സൂപ്പർ താരം

ഒരൊറ്റ ഗോൾ കൊണ്ട് അർദ്ധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ബംഗളുരു എഫ്സിയുടെ ഭൂട്ടാൻ സ്‌ട്രൈക്കർ ചെഞ്ചോ ഗിൽഷൻ. കഴിഞ്ഞ ദിവസം നടന്ന ബംഗളുരു നോർത്ത് ഈസ്റ്റ് മത്സരത്തിൽ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് വിജയിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് ചെഞ്ചോയുടെ ബൈസൈക്കിൾ ക്ലിക്ക് ഗോൾ പിറന്നത്. ഇതോടെ ബംഗളുരുവിലെ പരാജയം അറിയാതെയുള്ള കുതിപ്പും തുടർന്നു. ഒരൊറ്റ ഗോൾ കൊണ്ട് ഹീറോ ആയ ചെഞ്ചോയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ചെഞ്ചോയെ ടീമിലെടുക്കേണ്ട എന്ന തീരുമാനം ബ്ലാസ്റ്റേഴ്‌സ് കൈകൊള്ളുകയായിരുന്നു. ഭൂട്ടാനിലെ റൊണാൾഡോ എന്നാണ് ഈ ഇരുപത്തിരണ്ടുകാരൻ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഐ ലീഗിൽ മിനർവാ പഞ്ചാബിനായി 17 കളിയിൽ നിന്ന് ഏഴു ഗോളുകൾ ചെഞ്ചോ നേടിയിരുന്നു