അശ്ലീല രംഗങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും;‘ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു’ട്രെയിലറിനെതിരെ രൂക്ഷവിമര്‍ശനം

ഇരുട്ടു അറയില്‍ മുരുട്ടുകുത്ത്, ഹര ഹര മഹാദേവകി പോലുള്ള അഡല്‍റ്റ് കോമഡി ചിത്രങ്ങള്‍ വലിയ വിവാദങ്ങളാണ് തമിഴ് സിനിമ ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ തമിഴില്‍ നിന്നും മറ്റൊരു അഡല്‍റ്റ് കോമഡി ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. വിമല്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് ഇവനുക്കു എങ്കെയോ മച്ചം ഇറുക്കു. ട്രെയിലര്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. . ചിത്രം ലൈംഗികതയെ വികലമായി അവതരിപ്പിക്കുകയാണ്. ഇത്തരമൊരു ചിത്രം പുതു തലമുറയ്ക്ക് എന്താണ് നല്‍കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.