അന്റോണിയോ ജര്‍മ്മന്‍ ഗോകുലം കേരള എഫ്.സി വിട്ടു;ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുപോകുമോ ?

ഐ ലീഗിലെ ഗോകുലം കേരള എഫ്.സിയുമായുള്ള കരാര്‍ മുന്നേറ്റതാരം അന്റോണിയോ ജെര്‍മ്മന്‍ അവസാനിപ്പിച്ചു. ക്ലബുമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന വിവരം ജെര്‍മ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഗോകുലം കേരള എഫ്.സിക്കുവേണ്ടി സീസണില്‍ ആറ് മത്സരങ്ങളിലാണ് 26കാരനായ അന്റോണിയോ ജെര്‍മ്മന്‍ ഇറങ്ങിയത്. ഒരു പെനല്‍റ്റിയടക്കം രണ്ട് ഗോളുകളാണ് ജെര്‍മ്മന് നേടാനായത്.
ഐ.എസ്.എല്ലില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് അന്റോണിയോ ജെര്‍മ്മന്‍. 2014-15 സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളോടെ ജെര്‍മ്മന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും താരമായിരുന്നു ജർമ്മൻ.