ബുലന്ദ്ശഹർ കലാപം; ഗോവധം സംബന്ധിച്ച് പരാതി സ്വീകരിക്കാന്‍ സുബോധ് കുമാര്‍ തയ്യാറായിരുന്നില്ലെന്ന ആരോപണവുമായി ബി.ജെ.പി നേതാവ്

ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ ഗോവധം സംബന്ധിച്ച് പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശിഖര്‍ അഗര്‍വാള്‍ രംഗത്ത്. കേസിൽ പ്രതിയായ ശിഖർ അഗർവാൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്നും അക്രമത്തില്‍ പ്രതിയായ ഇയാള്‍ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നു.പശുവിന്റെ അവശിഷ്ടങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ തങ്ങളെ സുബോധ് കുമാര്‍ തടഞ്ഞുവെന്ന് ഇന്ന് പുറത്ത് വിട്ട വീഡിയോയില്‍ ശിഖര്‍ അഗര്‍വാള്‍ ആരോപിച്ചു. മുസ്ലീങ്ങളോട് ഭാഗത്താണ് സുബോധ്കുമാറെന്നും വീഡിയോയില്‍ ശിഖര്‍ അഗര്‍വാള്‍ ആരോപിക്കുന്നുണ്ട്.