രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് – എക്സിറ്റ് പോൾ സർവ്വേ

 

ഇന്ന് തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും മധ്യ പ്രദേശിലും കോൺഗ്രസ് അധികാരത്തിലെത്തിയേക്കുമെന്ന് എക്സിറ്റ് പോൾ സർവ്വേ.മധ്യപ്രദേശിൽ പതിനഞ്ച് വർഷത്തിന് ശേഷം കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.എബിപി ന്യൂസ്ഇന്ത്യ ടുഡേ,ടൈംസ് നൗ എന്നി മാധ്യമങ്ങൾ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു.തെലങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.