ജിയോയെ പിന്നിലാക്കി ഗൂഗിള്‍; 500 രൂപയ്ക്ക് 4ജി ഫോണ്‍!

 

ജിയോയെക്കാൾ കുറഞ്ഞ വിലയ്ക്ക് 4 ജി ഫോണുമായി ഗൂഗിള്‍. കഴിഞ്ഞ ദിവസം
ഗൂഗിള്‍ ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ 4 ജി വിസ്‌ഫോണിന്റെ വില ഏകദേശം 500 രൂപ മാത്രമാണ്. ജിയോ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. ഇത്തരത്തിലുളള മറ്റൊരു 4ജി ഫോണായ മൈക്രൊമാക്സ് ഭാരത് 1ന്റെ വില 2500 രൂപയായിരുന്നു. ഇതിനെ എല്ലാം കടത്തി വെട്ടുന്നതാണ് ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഗൂഗിളിന്റെ വിസ്‌ഫോണ്‍.
ഫോണില്‍ ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് മുതലായവ ഉപയോഗിക്കാനാവും. 512 എംബി റാമുള്ള ഫോണിന് 4 ജിബി ഇന്റേണല്‍ സ്‌റ്റേറേജുണ്ട്. 2 മെഗാപ്ക്‌സലിന്റേതാണ് ക്യാമറ. 1800 എംഎഎച്ചാണ് ബാറ്ററി. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയും വിസ്ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.