കെ.സുരേന്ദ്രന്‍ പുറത്തേയ്ക്ക് എത്തുന്നത് വർദ്ധിതവീര്യത്തോടെ; പി.എസ്.ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലിട്ടതിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി എസ് ശ്രീധരൻ പിള്ള. വർദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രൻ ജയിലിന് പുറത്ത് വരുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട ജില്ലയില്‍ കയറാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. രണ്ട് ലക്ഷം രുപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും സരരേന്ദ്രന്‍ കെട്ടി വെയ്‌ക്കേതാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും ആക്രമിക്കപ്പെട്ട ലളിതയുടെ പരിക്കുകള്‍ നിസാരമെന്ന വാദവും കോടതി അംഗീകരിച്ചിരുന്നു.