കാസർഗോഡ് വെച്ച് നടക്കുന്ന യോഗിയുടെ പരിപാടിയിൽ പങ്കെടുക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ദളിത് ലീഗ് നേതാവുമായ കെ.എല്‍ പുണ്ടരികാക്ഷ

യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദുസമാജത്തിന്റെ സംഘാടക സമിതിയില്‍ ഭാരവാഹിത്വം വഹിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ദളിത് ലീഗ് നേതാവുമായ കെ.എല്‍ പുണ്ടരികാക്ഷ.

കെ.എല്‍ പുണ്ടരികാക്ഷ

സംഘാടക സമിതിയിൽ ഭാരവാഹിത്വം വഹിക്കാൻ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറായില്ലെന്നും പുണ്ടരികാക്ഷ വ്യക്തമാക്കി.