പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ നിലവിലെ ആവശ്യം എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടുക എന്നതാണ്. എന്നാല്‍ ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശെരിയായ പ്രവണത അല്ല എന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ചോദ്യോത്തരവേള പ്രതിപക്ഷ ബഹളത്തിനിടയിലും നടന്നു വരുകയാണ് .