പരിപാടിയില്‍ പങ്കെടുക്കവെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ മഹാത്മാ ഫുലേ കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഗഡ്കരി കുഴഞ്ഞു വീണത്.

സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ ദേശീയ ഗാനം ആലപിക്കുന്നതിനായി എഴുന്നേല്‍ക്കുമ്ബോഴായിരുന്നു ഗഡ്‌കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മഹാരാഷ്‌ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അടക്കമുള്ള പ്രമുഖര്‍ മന്ത്രിയുടെ സമീപമുണ്ടായിരുന്നു. രക്തത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.