കോൺഗ്രസ് തിരിച്ചുവരുമോ? രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ പ്രചരണ രംഗത്ത് ടി.ആര്‍.എസിനായിരുന്നു മേധാവിത്വം. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ 8 മണിക്ക് വോട്ടടുപ്പ് തുടങ്ങും. രാജസ്ഥാനിലുള്ള 4.76 കോടി വോട്ടര്‍മാര്‍. 2,200 സ്ഥാനാര്‍ത്ഥികള്‍. കോൺഗ്രസ് രാജസ്ഥാനിൽ തിരിച്ചുവരുമോയെന്ന് എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തെലങ്കാനയില്‍ ആകെയുള്ളത് 2.80 കോടി വോട്ടര്‍മാരാണ്.
തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന് ടി.ആര്‍.എസ്സ് കണക്ക് കൂട്ടുന്നു. എന്നാല്‍ തെലുങ്ക് ദേശം പാര്‍ട്ടിയുമായും -സി.പി.ഐയുമായും സഖ്യം ചെര്‍ന്നത് ഗുണം ചെയ്യുമെന്ന തികഞ്ഞ ആത്മ വിശ്വാസത്തിലണ് കോണ്‍ഗ്രസ്.