സര്‍ക്കാര്‍ വാക്കു പാലിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി സനല്‍കുമാറിന്‍റെ ഭാര്യ

തിരുവനന്തപുരം: നഷ്ടപരിഹാരവും ജോലിയും വാഗ്‌ദാനം ചെയ്‌തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച്‌ നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്‍റെ ഭാര്യ വിജി സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ വാഗ്‌ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലാണ് വിജി സമരം തുടങ്ങുന്നത്.

ജോലിയും നഷ്ടപരിഹാരവും കിട്ടുന്നത് വരെ സമരം നടത്താനാണ് വിജിയുടെയും കുടുംബത്തിന്‍റെയും തീരുമാനം. സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വിജി പ്രതികരിച്ചു. സനല്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ പിന്നീട് ജീവനൊടുക്കിയിരുന്നു. സംഭവത്തിന് ശേഷം ദിവസങ്ങളോളം ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജി സമരം തുടങ്ങിയ ദിവസം തന്നെയാണ് വീടിനുള്ളില്‍ ഹരികുമാര്‍ ജീവനൊടുക്കിയത്.