59ാമത് സ്കൂൾ കലോത്സവത്തിന് കൊടിയേറി

59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. ആലപ്പുഴയില്‍ മൂന്ന് ദിവസമായാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി. 29 വേദികളിലായി 61 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ.

പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് കുറച്ച്‌ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണത്തെ കലാമേള നടക്കുക. 12,000 മത്സരാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക. സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണ് വേദികള്‍ ഒരുക്കിയത്.സൗജന്യമായാണ് ഇത്തവണ പഴയിടം മോഹനന്‍ നമ്ബുതിരി സദ്യയൊരുക്കുന്നത്.സദ്യ ഒരുക്കാനുളള മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്. ആലപ്പുഴ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് ഇതുവരെ 25 അപ്പീലുകളാണ് ലഭിച്ചിരിക്കുന്നത്.