ടീച്ചറുടെ പേര് കൈയ്യിൽ എഴുതിയ ശേഷം വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഡല്‍ഹി : ടീച്ചറുടെ പേര് കൈയ്യിൽ എഴുതിയ ശേഷം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇന്ദ്രപുരിയിലെ വീട്ടില്‍ ശനിയാഴ്ച നാല് മണിക്കായിരുന്നു സംഭവം. ടീച്ചറുടെ പേരിനൊപ്പം തനിക്ക് ഇനി സ്‌കൂളിലേക്ക് പോകേണ്ടെന്നും പെണ്‍കുട്ടി കയ്യില്‍ എഴുതിയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
അമ്മയോടും മുത്തശ്ശിയോടും ക്ഷമ ചോദിക്കുന്നുവെന്നും ശ്രീകൃഷ്ണനെ കാണാന്‍ പോകുകയാണെന്നും കുറിപ്പില്‍ പറയുന്നു. വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ സമ​ഗ്ര അന്വേഷണം നടത്തുമെന്നും പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും സ്കൂള്‍ മനേജ്മെന്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി.