നിപ വൈറസ് സമയത്തെ മരുന്ന് ബില്ലുകളടക്കം ആശുപത്രി മാലിന്യങ്ങൾ കാസർഗോട്ടെ ജനവാസമേഖലയിൽ തള്ളിയ നിലയിൽ

നിപ വൈറസ് സമയത്തെ മരുന്ന് ബില്ലുകളടക്കം ആശുപത്രി മാലിന്യങ്ങൾ കാസർഗോട്ടെ ജനവാസമേഖലയിൽ തള്ളിയ നിലയിൽ. കോഴിക്കോട് എറണാകുളം ജില്ലകളിലെ ആശുപത്രികളെ മാലിന്യങ്ങളാണ് നെല്ലിക്കട്ട ശക്തിനഗറിലെ അങ്കൺവാടിക്ക് സമീപത്തെ സഥലത്ത് തള്ളിയത്. ഇന്നലെ രാത്രിയോടെയാണ് കണ്ടെയ്നറുകളിൽ എത്തി മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ജനങ്ങൾ ഇടപെടുകയായിരുന്നു. നിപ വൈറസ് സമയത്തെ മരുന്ന് ബില്ലുകളോടൊപ്പം സിറിഞ്ചുകളും ഗ്ലൗസുകളും മാലിന്യത്തിൽ പെടുന്നു. ഇത് പരിസരവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇവയെക്കൂടാതെ ഓപ്പറേഷൻ തീയേറ്ററിലെ മാലിന്യങ്ങളും കൊണ്ട് തള്ളിയത് വലിയ രീതിയിലേക്കുള്ള പകർച്ച വ്യാധിക്കും കാരണമാകുമെന്ന് പരിസരവാസികൾ ആരോപിക്കുന്നു. സംഭവം നാട്ടുകാർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.