വിവാഹ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ വെള്ളത്തുണി നൽകും;പരാജയപ്പെട്ടാൽ പിന്നീട് സംഭവിക്കുന്നത് ?

ഭോപ്പാൽ: മഹാരാഷ്ട്രയിലെ കഞ്ചർബർട്ട് സമുദായത്തിൽ 400 വർഷങ്ങളോളമായി നിലനിൽക്കുന്ന ഒരു ദുരാചാരത്തിനെതിരെ പോരാടുകയാണ് പ്രിയങ്ക എന്ന യുവതിയും നാൽപ്പതോളം പേരും. കഞ്ചർബട്ട് സമുദായത്തിന് പുറത്തുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് തടയാനാണ് ഇത്തരമൊരു അനാചാരമെന്ന് പ്രിയങ്ക പറയുന്നു. മഹാരാഷ്ട്രയിൽ രണ്ട് ലക്ഷത്തോളം കാഞ്ചർബട്ട് സമുദായംഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ ദുരാചാരാത്തെ പിന്തുണയ്ക്കുന്ന നിരവധി സ്ത്രീകൾ ഇപ്പോഴും സമുദായത്തിനുള്ളിലുണ്ട്.

വിവാഹരാത്രിയ്ക്ക് ശേഷം നേരം പുലരുമ്പോൾ അലമുറയിടുന്ന നവവധുവിന്റെ ശബ്ദം തനിക്കും കഞ്ചാർബട്ട് സമുദായത്തിലെ എല്ലാവർക്കും പരിചിതമാമെന്ന് പ്രിയങ്ക പറയുന്നു. നിലവിളിയുടെ കാരണം ആ പെൺകുട്ടി കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. ഭർതൃവീട്ടുകാരുടെ മർദ്ദനമേറ്റാകാം അവൾ കരയുന്നത്.

വിവാഹശേഷം വരനേയും വധുവിനേയും ഹോട്ടലിലേക്കോ ലോഡ്ജിലേക്കോ അയക്കും. ഇവരുടെയൊപ്പം ചില ബന്ധുക്കളും ഉണ്ടാകും. വധുവിന്റെ കൈയ്യിൽ മൂർച്ഛയേറിയ വസ്തുക്കളൊന്നും ഇല്ലെന്ന് ബന്ധുക്കൾ പരിശോധന നടത്തി ഉറപ്പ് വരുത്തിയ ശേഷമാണ് വരന്റെയടുത്തേയ്ക്ക് അയക്കുക . വരന്റെ കൈയ്യിൽ നീളമുള്ള ഒരു വെളുത്ത തുണി കൊടുത്തയയ്ക്കും. ഇതാണ് വധുവിന്റെ ചാരിത്ര്യം നിശ്ചയിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം വധുവിന്റെ രക്തം പറ്റിയ ഈ വെളുത്ത തുണി വധുവിന്റെ അമ്മയ്ക്ക് കൈമാറണം. ഇതാണ് ചടങ്ങ്.

വധു കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടാൽ ശിക്ഷ വിധിക്കുന്നത് നാട്ടുകൂട്ടമാണ്. വധുവിന്റെ കുടുംബം പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിഴയടക്കേണ്ടി വരും. കന്യകാത്വം തെളിയിക്കാത്ത ഭാര്യയെ വീണ്ടും സ്വീകരിക്കണമെങ്കിൽ വരന് ഒരു ലക്ഷം രൂപയോളം വീണ്ടും നഷ്ടപരിഹാരം നൽകണമെന്നാണ് നിയമം.

ലൈംഗിക ബന്ധത്തിലേർപ്പെടാൻ ദമ്പതികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവരെ അശ്ലീല വീഡിയോകൾ കാണിക്കും. ചിലയിടങ്ങളിൽ ദമ്പതികളായ ബന്ധുക്കൾ നവദമ്പതികളുടെ മുമ്പിൽ ശാരീരിക ബന്ധത്തിലേർപ്പെടും.വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് തുറന്ന് സംസാരിച്ചപ്പോൾ ഇത് ഒരു അനാചാരമായി സമുദായത്തിലെ മറ്റു സ്ത്രീകൾക്ക് തോന്നിയില്ലെന്ന് പ്രിയങ്ക പറയുന്നു. കഞ്ചർബട്ട് സമുദായത്തിൽ ഈ അനാചാരത്തിനെതിരെ ആദ്യമായി തുറന്ന് സംസാരിക്കുന്നവരാണ് പ്രിയങ്കയും ദീപകും.എന്നാൽ ഒരു വിഭാഗം എതിർക്കുമ്പോൾ വലിയൊരു വിഭാഗം പ്രിയങ്കയുടെയും മറ്റുള്ളവരുടെയും പോരാട്ടത്തിനൊപ്പമുണ്ട്. സമുദായംഗമായ ലീലാബായി ബാംബിയ സിങ് എന്ന 56 കാരി യും പോരാട്ടത്തിനൊപ്പമുണ്ട്.

ഈ വർഷം ആദ്യം സ്റ്റോപ് വി-റിച്വൽ ക്യാംപെയിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് നേരെ ഉണ്ടായ ആക്രമത്തോടെയാണ് ക്യാംപെയിൻ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. ഒരു വിവാഹചടങ്ങിനിടെ നാൽപ്പതംഗ സംഘം ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ കാഞ്ചർബട്ട് സമുദായത്തിൽപെട്ട ഇരുന്നൂറോളം സ്ത്രീകൾ ചേർന്ന് കന്യകാത്വ പരിശോധനയെ പിന്തുണച്ച് പൂനെയിൽ പ്രകടനം നടത്തിയിരുന്നു. ഇത് തങ്ങളുടെ ആചാരങ്ങളുടെ ഭാഗമാണെന്നും സ്റ്റോപ് വി-റിച്വൽ പ്രവർത്തകർ മാപ്പ് പറയണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. സമുദായത്തിലെ ദുരാചാരത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന ഇവർക്ക് വിവര ശേഖരണമാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. പലരും തങ്ങളുടെ ദുരനുഭവങ്ങൾ തുറന്നു പറയാൻ തയാറാകുന്നില്ല. സമുദായത്തിൽ നിന്ന് വിലക്കേർപ്പെടുത്തുമോയെന്ന ഭയമാണ് പലർക്കും. കാഞ്ചർബട്ട് സമുദായത്തിലെ വിവാഹങ്ങളുടെ ദൃശ്യങ്ങൾ ശേഖരിച്ച് തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ.