‘കോണ്‍ഗ്രസിലെ ആ വിധവ അഴിമതി നടത്തി’; സോണിയ ഗാന്ധിയെ ആക്ഷേപിച്ച മോഡിക്കെതിരെ വ്യാപക പ്രതിഷേധം

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
അഴിമതി നടത്തുന്ന കോണ്‍ഗ്രസിലെ ‘വിധവ’ എന്ന പരാമര്‍ശവുമായി തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ച മോഡിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി.

ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍, മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിനിടെയാണ് മോദി സോണിയെ ഗാന്ധിയെ വ്യക്തിപരമായി ആക്രമിച്ചത്. വളരെ മോശം ഭരണം കാഴ്ച്ച വെച്ച സര്‍ക്കാറാണ് യു.പി.എയുടേത്. വിധവാ പെന്‍ഷന്‍ നല്‍കുന്നതില്‍ വരെ സര്‍ക്കാര്‍ അഴിമതി നടത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ ഏത് വിധവയുടെ കീശിയിലേക്കാണ് വിധവാ പെന്‍ഷന്റെ പണം പോയതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മോദി പറഞ്ഞു.