മിസോറാമിൽ സോറംതങ്ക മുഖ്യമന്ത്രിയാകും; ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്ന് എംഎൻഎഫ്

മിസോറാമില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് എംഎന്‍എഫ് നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നേരത്തെ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന സോറംതങ്ക വീണ്ടും മുഖ്യമന്ത്രിയായേക്കും. സോറംതങ്കയെ നിയമസഭാ കക്ഷി നേതാവായി പാര്‍ട്ടി തിരഞ്ഞെടുത്തിരിക്കുകയാണ്. വൈകാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌ അദ്ദേഹം ഉടന്‍ ഗവര്‍ണറെ കാണും.

1998 ലും 2003 ലും സോറംതങ്ക മിസോറം മുഖ്യമന്ത്രിയായിരുന്നു. എന്നാൽ 2008 മുതൽ മിസോറാമിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം 21 സീറ്റാണ്. മതിയായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്നും സോറം തങ്ക പറഞ്ഞു.