മധ്യപ്രദേശിലെ ലീഡ് നിലയിൽ വീണ്ടും മാറ്റം

മധ്യപ്രദേശിലെ ലീഡ് നിലയിൽ വീണ്ടും മാറ്റം .ലീഡ് തിരിച്ച പിടിച്ച ബി.ജെ .പി 2 സീറ്റിനു മുന്നിൽ .ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കടുത്ത പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു .ബി.ജെ .പി-111,കോൺഗ്രസ് -109ആണ് ലീഡ് നില .

നാലാം തവണയും അധികാരത്തിലെത്തുന്നത് സ്വപ്നം കാണുന്ന ബി.ജെ.പിക്ക് മധ്യപ്രദേശ് നിർണ്ണായകമാണ്. മധ്യ ഇന്ത്യയുടെ മണ്ണില്‍ വീണ്ടും വേരോടാന്‍ കോണ്‍ഗ്രസിന്  ജയം കൂടിയേ തീരൂ. തൊഴിലില്ലായ്മയും കാര്‍ഷികപ്രശ്നങ്ങളും ബി.ജെ.പിയെ  പ്രതിരോധത്തിലാക്കി. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 165 സീറ്റ് നേടിയാണ് ബി.ജെ.പി കരുത്ത് തെളിയിച്ചത്. 58  സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന്  ആശ്വാസം  പകരുന്നതാണ്  നിലവിലെ  ഫലസൂചനകള്‍.