ബിജെപി ഹർത്താലിനെതിരെ സർക്കാരും പ്രതിപക്ഷവും; രണ്ടു മാസങ്ങൾക്കിടെ ബിജെപി നടത്തിയത് 7 ഹർത്താലുകൾ;പ്രതിഷേധം ശക്തമാവുന്നു

ബിജെപി ഹർത്താലിനെതിരെ പ്രതിഷേധവുമായി സർക്കാരും പ്രതിപക്ഷവും.ബിജെപിക്ക് ഹർത്താൽ ആഘോഷമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.രണ്ടു മാസങ്ങൾക്കിടെ ബിജെപി നടത്തുന്ന ഏഴാമത്തെ ഹർത്താൽ ആണിത്.മരണമൊഴിയിൽ ബിജെപിയുടെയോ ശബരിമലയുടെയോ പേരോ വേണുഗോപാലൻ നായർ പരാമര്ശിച്ചിരുന്നില്ല.ഇതോടെ കനത്ത പ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു