നാളത്തെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കും- എം.ടി.രമേശ്

തിരുവനന്തപുരം : ബിജെപി വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുക്കുമെന്ന് ഉറപ്പു നല്‍കി എം.ടി.രമേശ്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണ് ബിജെപി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നത്
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമര പന്തലില്‍ എത്തി അവര്‍ ഉയര്‍ത്തിയ അതേ ആവശ്യം ഉന്നയിച്ച്‌ ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പിടിവാശിയാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. ഇതിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.