ജോൺസൺ ബേബി പൗഡർ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോർട്ട്

ലോകത്തെ മുൻനിര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ പ്രധാന ഉത്പന്നങ്ങളിൽ ഒന്നായ ബേബി പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതായി വാർത്തഗുരുതരമായ ആരോഗ്യ പ്രശ്നം ഇത് മൂലം ഉണ്ടാകാമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. സ്ത്രീകൾക്ക് അണ്ഡാശയത്തിൽ കാൻസർ വരുന്നതിനു ആസ്ബസ്റ്റോസിന്റെ സാന്നിധ്യം കാരണമാകും.കൃത്രിമ ഇടുപ്പെല്ലുകൾ നിർമിച്ച് നൽകുന്ന കാര്യത്തിലും കമ്പനി അനേകം കേസുകൾ നേരിടുകയാണ്. കമ്പനി നിർമിച്ച് നൽകിയ ഇടുപ്പെല്ലുകളിൽ നിരവധി എണ്ണം പ്രവർത്തനക്ഷമമല്ല എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.