അടിമുടി മാറ്റങ്ങളുമായി വാട്സ്ആപ്പ് ;പുതിയ ഫീച്ചറുകൾ പുറത്ത്

പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. നിലവിൽ ടെസ്റ്റിംഗ് ഫീച്ചറുകളായി പുറത്തിറക്കിയിട്ടുള്ള പല സേവനങ്ങളും പുതിയ അപ്ഡേഷനോടെ എല്ലാ തരം യൂസേഴ്സിനും ലഭ്യമാക്കാനിരിക്കുകയാണ് ആപ്പ്. രാത്രികാലങ്ങളിൽ വാട്സാപ്പ് ഉപയോഗം സുഗമമാക്കുന്നതിനായി വാട്‌സാപ്പ് ഡാര്‍ക്ക് മോഡ് ഉൾപ്പടെ ഇതിൽ പെടും.യൂട്യൂബ് വീഡിയോകൾ ചാറ്റിങ്ങിനിടെ തന്നെ പോപ്-അപ് വിൻഡോയിൽ കാണാൻ സൗകര്യമൊരുക്കുന്ന സജ്ജീകരണം തയ്യാറാക്കിയിട്ടുണ്ട്.
രാത്രികാലങ്ങളിലെ വാട്സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമായി ‘വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്’ എന്ന ഫീച്ചറും പുതിയ അപ്‍ഡേഷനിൽ ലഭിക്കും.
മുഖം മിനുക്കി വാട്സാപ്പ്; എത്തുന്നത് ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍
‘മീഡിയ പ്രിവ്യൂ’ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്ന മറ്റൊരു ഓപ്ഷൻ. ‍ഡ്രോപ്പ്-ഡൗൺ നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ആപ്പ് തുറക്കാതെ തന്നെ മെസേജുകൾക്ക് റിപ്ലെ നൽകാനും, ഓഡിയോ-വീഡിയോ-ഇമേജുകൾ കാണാനും ഇതുവഴി സാധിക്കും. മുമ്പ് ടെക്സ്റ്റ് മെസേജുകൾക്ക് മാത്രമുണ്ടായിരുന്ന ഈ സൗകര്യം കൂടുതൽ വികസിപ്പിച്ചിരിക്കുകയാണ്.
തുടർച്ചയായി വരുന്ന വോയിസ് മെസേജുകൾ നിന്നുപോകാതെ കേൾക്കാനുള്ള സൗകര്യവും പുതിയ അപ്‍ഡേഷന്റെ ഭാഗമായി ഉണ്ടാവും.
‘ഗ്രൂപ്പ് കോൾ ഷോർട്ട് കട്ടും’ പുതിയ ഫീച്ചറാണ്.