ഭൂപേഷ് ബാഘേല്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും; സത്യ പ്രതിജ്ഞ തിങ്കളാഴ്ച

ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഘേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.തിങ്കളാഴ്ച സത്യപ്രതിഞ്ജ നടക്കും. ഭൂപേഷ് ബാഗൽ, അമ്പികർപൂർ എംഎൽഎ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു.

ഛത്തീസ്ഗഢിലെ പിസിസി അധ്യക്ഷനായിരുന്നു ഭൂപേഷ് ബാഘേല്‍. 90 അംഗ നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 68 സീറ്റുകളിലാണ് കോണ്‍ഗ്രസ് നേടിയത്. രമണ്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി 15 സീറ്റുകള്‍ നേടി ദയനീയമായി പരാജയപ്പെട്ടു.

മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം കൊണ്ടു വന്ന സച്ചിന്‍ പെെലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും.