കുട്ടി ആരാധികയ്‌ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച്‌ നയന്‍താര; വൈറലായി വീഡിയോ

ആരാധികയ്‌ക്കൊപ്പം കളിതമാശകള്‍ പങ്കുവെയ്ക്കുന്ന നയന്‍താരയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ അടുത്തെത്തിയ കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന താരത്തിന്റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് നയന്‍സിന്റെ ആരാധകര്‍ ഏറ്റെടുത്തത്.

ശിവകാര്‍ത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോള്‍. ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയന്‍താരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. തന്റെ കുട്ടി ആരാധികയെ കണ്ടപ്പോള്‍ പ്രായം മറന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്ന സൂപ്പര്‍ താരത്തെയും വീഡിയോയില്‍ കാണാം.

കെ ഇ ജ്ഞാനവേലാണ് ശിവകാര്‍ത്തികേയനെയും നയന്‍താരത്തെയും കേന്ദ്രകഥാപാത്രങ്ങളാക്കി എസ്‌കെ13 എന്ന ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ശിവ മനസുക്കുള്ള ശക്തി’യുടെ സംവിധായകന്‍ എം രാജേഷാണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് ആദിയാണ്. ചിത്രീകരണത്തിനിടയിലുള്ള നയന്‍സിന്റെയും ശിവകാര്‍ത്തികേയന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.