‘വിദേശ വനിതയ്ക്ക് ജനിച്ച കുഞ്ഞിന് രാജ്യസ്നേഹം ഉണ്ടാവില്ല; രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ്

ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗീ​യ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ല്‍ ​നി​ന്നു ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ട്വീ​റ്റ്. ‘വിദേശ വനിതയ്ക്ക് ജനിച്ച കുഞ്ഞിന് രാജ്യസ്നേഹം ഉണ്ടാവില്ല’ എന്നാണ് കൈലാഷ് രാഹുലിനെതിരെ നടത്തിയ അധിക്ഷേപം. ‘ശനിയാഴ്ചയിലെ പ്രചോദനം’ എന്ന ഹാഷ്ടാഗോടെ ആയിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കൈലാഷ് രാഹുലിനെതിരെ രംഗത്ത് വന്നത്.

പതിറ്റാണ്ടുകളായി രാജ്യത്തിനായി കോണ്‍ഗ്രസിനൊപ്പം അണി ചേര്‍ന്നാണ് സോണിയ പ്രവര്‍ത്തിക്കുന്നത്. കൈലാഷിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം പുകഞ്ഞതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മാ​താ​വ് സോ​ണി​യ ഗാ​ന്ധി ജ​ന്‍​മം കൊ​ണ്ട് ഇ​റ്റ​ലി​ക്കാ​രി​യാ​ണ്. വി​ജ​യ​വ​ര്‍​ഗീ​യ​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി ഉ​ട​ന്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദം ചൂ​ടു​പി​ടി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ തോ​ല്‍​വി ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നും ബി​ജെ​പി നേ​താ​വി​ന് മാ​ന​സി​ക രോ​ഗ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും പ്രി​യ​ങ്ക തി​രി​ച്ച​ടി​ച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കൈലാഷ് ആയിരുന്നു. 109 സീറ്റ് ബിജെപി നേടിയപ്പോള്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കമല്‍നാഥാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതിര് കടക്കുന്ന സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുമെന്ന് 2013ല്‍ പറഞ്ഞ് വിവാദം സൃഷ്ടിച്ച വ്യക്തിയാണ് കൈലാഷ്.