ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി സീരിയൽ നടി അറസ്റ്റിൽ

ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി സീരിയൽ നടി കൊച്ചിയിൽ പിടിയിൽ. സിനിമ സീരിയൽ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ.

കഴിഞ്ഞ സെപ്തംബറില്‍ എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയില്‍ അതേ മയക്കുമാരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായിരിക്കുന്നത്.