കാസർഗോഡ് നീലേശ്വരം സ്വദേശിയെ അബുദാബിയിൽ കാണാതായി

കാസർഗോഡ് നീലേശ്വരം സ്വദേശിയെ അബുദാബിയിൽ കാണാതായി. നീലേശ്വരം പാലായി സ്വദേശി ഹാരിസിനെയാണ് കാണാതായാത്. ഇക്കഴിഞ്ഞ ഡിസംബർ എട്ട് ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഹാരിസിനെ കാണാതായത്. ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് വരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.

അബുദാബി ഖലീഫ സ്ട്രീറ്റിലെ ഹോട്ടൽ അപ്പാർട്മെന്റിസിലായിരുന്നു ഹാരിസ് ജോലി ചെയ്തിരുന്നത്. കമ്പനിയിലെ ജോലി രാജി വെച്ച് നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്ന ഹാരിസ്. ഹാരിസിനെ കണ്ട് കിട്ടുന്നവർ 0552088464 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കേണ്ടതാണ്.