20 സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു; ഒടുവിൽ ഭാര്യയോട് രഹസ്യ വെളിപ്പെടുത്തൽ നടത്തി; വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

വാഷിങ്ടണ്‍: 20 സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച വെര്‍ജീനിയയിലെ അജ്ഞാതന്‍ താനാണെന്ന രഹസ്യം ഭാര്യയോട് തുറന്നു പറഞ്ഞ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. അമേരിക്കയിലെ വെര്‍ജീനിയയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 20 യുവതികളെ പീഡിപ്പിച്ച കുപ്രസിദ്ധ ഫെയര്‍ഫാക്സ് റേപിസ്റ്റ് പതിറ്റാണ്ടുകള്‍ക്കിപ്പുറം അറസ്റ്റിലായത്. സ്വന്തം ഭാര്യയോട് രഹസ്യാമായി നടത്തിയ വെളിപ്പെടുത്താലാണ് 1990കളില്‍ നടന്ന ബലാത്സംഗ കേസുകള്‍ക്ക് തുമ്ബുണ്ടാക്കിയത്.

ഭാര്യ കാതറിന്‍ ലോവ്ചിക്കിനോടു മുമ്ബ് തുറന്നു പറഞ്ഞ രഹസ്യമാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ അവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ജൂഡിനെ കുറ്റക്കാരനായി കോടതി കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ജൂഡിനെ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ഫെയര്‍ഫാക്‌സ് സര്‍ക്യൂട്ട് കോടതി ഇന്നാണ് ജൂഡിനു ശിക്ഷ വിധിക്കുന്നത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുളിമുറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മുഖമൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ മുഖമ്മൂടി ധരിച്ചുകൊണ്ട് താന്‍ 20 യുവതികളെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്നും വേര്‍ജീനിയയിലെ കുപ്രസിദ്ധ ഫെയര്‍ഫാക്സ് റേപ്പിസ്റ്റ് താനാണെന്നും വെളിപ്പെടൂത്തുകയിരുന്നു. വിവാഹ മോചനം അംഗീകരിച്ച കോടതി മകളെ ജൂഡിനൊപ്പം വിടാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ഈ സത്യം കോടതിയില്‍ വെളിപ്പെടുത്തിയത്.

വിവാഹിതയാകുന്നതിന് മുന്‍പ് തന്നെയും ജൂഡ് റേപ്പ് ചെയ്ത് കീപ്പെടുത്തിയിട്ടുണ്ട് എന്ന് ഇവര്‍ കോടതിയില്‍ വെളിപ്പെടുത്തി.അന്ന് ഇരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് ഇപ്പോള്‍ അന്‍പതിനോടടുത്ത് പ്രായമുണ്ട്. അവര്‍ കോടതിയിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. കുറ്റം നടത്തിയപ്പോള്‍ ധരിച്ചിരുന്ന മുഖമ്മൂടിയും ശേഷം തെളിവുകള്‍ നശിപ്പിക്കാനായി വീടുവൃത്തിയാക്കി മാറ്റിവച്ചിരുന്ന വാക്വം ക്ലീനര്‍ ബാഗ് ഉള്‍പ്പെടെ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഇതോടെ ജൂഡ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസില്‍ കോടതി ഉടന്‍ ശിക്ഷ വിധിക്കും.