ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുന്നു; ജേക്കബ് തോമസ് സസ്‌പെൻഷനിലായിട്ട് ഇന്നേക്ക് ഒരു വർഷമാകുന്നു; വിമർശനവുമായി അഡ്വ. എ.ജയശങ്കര്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു ‌ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്പെന്‍ഷന് ഒരു വര്‍ഷം തികയുമ്പോൾ ഇടത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഡ്വ. എ.ജയശങ്കര്‍ പ്രതികരണവുമായി എത്തിയത്.

ഇടതുപക്ഷ സർക്കാരിൻ്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ കുന്തമുന എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ ജേക്കബ് തോമസ് സസ്‌പെൻഷനിലായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധം കെ ബാബുവിൽ ആരംഭിച്ചു ബാബുവിൽ തന്നെ അവസാനിച്ചു. ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുന്നു വെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുളളത്. അഴിമതിക്കു കുടപിടിക്കാത്തവർ അതിലുമേറെ ഭാഗ്യവാന്മാർ; അവർ സർവീസിൽ നിന്നു സസ്‌പെൻ്റു ചെയ്യപ്പെടും.

ഇടതുപക്ഷ സർക്കാരിൻ്റെ അഴിമതി വിരുദ്ധ പോരാട്ടത്തിൻ്റെ കുന്തമുന എന്നു വിശേഷിപ്പിക്കപ്പെട്ട ഡോ ജേക്കബ് തോമസ് സസ്‌പെൻഷനിലായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.

അഴിമതിക്കെതിരായ കുരിശുയുദ്ധം കെ ബാബുവിൽ ആരംഭിച്ചു ബാബുവിൽ തന്നെ അവസാനിച്ചു. ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുന്നു. ടോം ജോസ് ചീഫ് സെക്രട്ടറിയായും ടോമിൻ തച്ചങ്കരി അഡീഷണൽ ഡിജിപി റാങ്കോടെ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായും പരിലസിക്കുന്നു.

സ്വോഡ് ഓഫ് ഓണർ നേടി ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാൾ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസർ; സംസ്ഥാന പോലീസ് മേധാവി ആകേണ്ടിയിരുന്നയാൾ.

എന്നാലും നമുക്ക് സങ്കടപ്പെടാനില്ല. ബെഹറയുണ്ട്, തച്ചങ്കരിയുണ്ട്, ശ്രീലേഖയുണ്ട്, എണ്ണിപ്പറയാൻ പറ്റിയ പ്രതിഭകൾ വേറെയുമുണ്ട്.

നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുളളത്. അഴിമതിക്കു കുടപിടിക്കാത്തവർ അതിലുമേറെ…

Advocate A Jayasankar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಡಿಸೆಂಬರ್ 18, 2018