തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല’; കൊ​ല്ല​പ്പെ​ട്ട സ​ന​ലി​ന്‍റെ ഭാ​ര്യ​യെ മന്ത്രി മ​ണി ശ​കാ​രി​ച്ചെന്ന് പരാതി

തിരുവനന്തപുരം: സഹായമഭ്യര്‍ത്ഥിച്ച്‌ വിളിച്ചപ്പോള്‍ മന്ത്രി എം എം മണി ശകാരിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ ഭാര്യ വിജി. സെക്രട്ടേറിയേറ്റിലെ സമരത്തിന്‍റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി ശകാരിച്ചത്. തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞതായി വിജി പറഞ്ഞു. ആ​രാ​ണ് നി​ങ്ങ​ളെ ഇ​വി​ടെ കൊ​ണ്ടി​രു​ത്തി​യ​ത്. നി​ങ്ങ​ളു​ടെ തോ​ന്ന്യാ​സ​ത്തി​ന് സ​മ​രം ചെ​യ്താ​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ത​രാ​നാ​കി​ല്ല… മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ​ര​സമി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ത​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

സനല്‍ കുമാറിന്‍റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തുന്ന സമരം ഇത് പത്താം ദിവസമെത്തി നില്‍ക്കുകയാണ്. സനല്‍ കുമാറിന്‍റെ ഭാര്യയും രണ്ടുകുട്ടികളും അമ്മയുമാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ സമരത്തിനിരിക്കുന്നത്. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. കുടുംബത്തിന് സഹായവും ഭാര്യ വിജിക്ക് ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രതിഷേധം ശക്തമാക്കിയിരുന്നു.