ഒടിയന്‍ ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിക്ക് നല്‍കുമോ? മഞ്ജുവിനെ പിന്തുണച്ച് റിമ

കൊച്ചി: ഒടിയന്‍ സിനിമയ്ക്ക് പിന്നാലെ നടി മഞ്ജു വാര്യര്‍ക്ക് നേരെയുയര്‍ന്ന ആരോപണങ്ങളില്‍ മഞ്ജുവിനെ പിന്തുണച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചിത്രം ഹിറ്റായിരുന്നെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നടിയ്ക്ക് നല്‍കുമായിരുന്നോയെന്ന് റിമ ചോദിക്കുന്നു.

ഒടിയൻ സിനിമക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണത്തെ കുറിച്ച് മഞ്ജുവാര്യർ പ്രതികരിക്കണമെന്ന് ആവർത്തിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജുവാര്യരുടെ സിനിമയിലേക്കുള്ള മടക്കത്തിന് കാരണക്കാരനായത് കൊണ്ടാണ് ഇതെന്നും ശ്രീകുമാര്‍ വിശദീകരിച്ചിരുന്നു.

റിമയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. മഞ്ജു വാരിയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറയുന്ന ആളുകള്‍ റിമയെ വിമര്‍ശിക്കുന്നുമുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം അവയിലെ നായികമാരുടെ പ്രകടനങ്ങളും എന്നും വാഴ്ത്തപ്പെടാറുണ്ടെന്നും കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാണോ എന്നും ചോദിച്ചു കൊണ്ടാണ് കമന്റുകള്‍.

If the movie was a hit, I am quite sure, the actress would have been in no way responsible for the success. #justsaying #odiyan #malayaleesknowtheircinema

Rima Kallingal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಡಿಸೆಂಬರ್ 19, 2018

റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമായെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മറന്നിട്ടില്ലില്ലല്ലോ എന്നും ചോദ്യങ്ങളുണ്ട്.വിമര്‍ശനങ്ങള്‍ക്ക് റിമയുടെ മറുപടി ഇങ്ങനെ: ’90 വര്‍ഷത്തെ ചരിത്രമുള്ള മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉള്ള ചുരുക്കം ചില സിനിമകളെക്കുറിച്ച്‌ നിങ്ങള്‍ സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. നടിമാരെ നിങ്ങള്‍ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നത് നിര്‍മാതാക്കളും ശ്രദ്ധിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.’ എന്നായിരുന്നു റിമയുടെ മറുപടി.