കെഎം ഷാജിയുടെ അയോഗ്യത ശരിവെച്ച വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചക്ക് ശേഷം സ്‌റ്റേ ചെയ്തു. ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവര്‍ത്തകനായ ബാലന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് നേരത്തേയുള്ള വിധി ശരിവച്ച് ഹൈക്കോടതി വീണ്ടും വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സ്‌റ്റേ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വിധിയും ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നേരത്തേ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലും ആദ്യം വിധി പറഞ്ഞ് ഉച്ചക്ക് ശേഷം വിധി ഹൈക്കോടതി സ്‌റ്റേ ചെയ്ത് നല്‍കിയിരുന്നു.