വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി.

കൊച്ചി: വനിതാ മതിലില്‍ ജീവനക്കാരെ നിർബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപയാണ് ബഡ്‌ജറ്റിൽ മാറ്റി വച്ചിട്ടുള്ളത്. വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണ്.

സാമ്പത്തിക വർഷത്തിന്‍റെ അവസാനം ആയതിനാൽ ഇത്തരം ക്യാമ്പയിനുകൾക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതിയെ നേരത്തേ നിർദ്ദേശം നല്‍കിയിരുന്നു.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

എന്നാൽ വ​നി​താ മ​തി​ലി​ല്‍​നി​ന്ന് പ​തി​നെ​ട്ടു വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അറിയിച്ചു . അ​ധ്യാ​പ​ക​ര്‍ പങ്കെടുക്കുമ്പോൾ കു​ട്ടി​ക​ളെ​യും ഒ​പ്പം കൂ​ട്ടാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.