അ​മി​ത് ഷായുടെ ര​ഥ​യാ​ത്ര​യ്ക്ക് കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തിയുടെ വിലക്ക്

കൊ​ല്‍​ക്ക​ത്ത: പശ്ചിമ ബം​ഗാ​ളി​ല്‍ ബി​.ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ന​ട​ത്താ​നി​രു​ന്ന ര​ഥ​യാ​ത്ര​യ്ക്ക് വി​ല​ക്ക്. കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ര​ഥയാ​ത്ര ത​ട​ഞ്ഞ​ത്. ര​ഥയാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി.

ബം​ഗാ​ളി​ല്‍ മൂ​ന്ന് ര​ഥ​യാ​ത്ര​ക​ള്‍ ന​ട​ത്താനാ​ണ് കൊ​ല്‍​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ള്‍ ബെ​ഞ്ച് ബി.​ജെ​.പി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്. ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ഥ‍​യാ​ത്ര ന​ട​ത്താ​നി​രു​ന്ന​ത്. എ​ന്നാ​ല്‍ വ​ര്‍​ഗീ​യ സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ര​ഥ​യാ​ത്ര​യ്ക്കു അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.