ബിജെപിയില്‍ നിന്ന് കൂട്ടരാജി; യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും സിപിഐഎമ്മിലേക്ക്

പത്തനംതിട്ട: തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം അടക്കം ബിജെപി വിട്ടതിനു പിന്നാലെ പത്തനംതിട്ടയില്‍ യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തില്‍ ബിജെപി വിട്ടു. സിപിഐ എമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് സിബി സാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പദ്ധതി നടപ്പാക്കുകയാണ്. ഇത് ചെയ്യുന്നത് തങ്ങളല്ല, ബജ്രംഗ്ദള്‍ ആണെന്ന് പ്രചരിപ്പിക്കുന്നു. ബിജെപിയും ആര്‍എസ്‌എസും ബജ്രംഗ്ദളും എല്ലാം ഒന്നുതന്നെയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കാനാവില്ല എന്ന് അമിത് ഷാ മനസിലാക്കി. അതുകൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ക്കിടയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്നും സിബി പറഞ്ഞു.