ദുബായ് വിന്റർ ക്യാമ്പിൽ ഡേവ് വാട്മോർ പരിശീലിപ്പിക്കാനെത്തും

മുൻ ആസ്ട്രേലിയൻ താരം ഡേവ് വാറ്റ്മോർ ക്രിക്കറ്റ് സ്പാരോയുടെ ദുബായ് വിന്റർ ക്യാമ്പിൽ സ്പെഷ്യൽ കോച്ചിങ് നൽകാനെത്തും. അന്താരാഷ്ട്ര ക്രിക്കറ്റ് കോച്ചിങ് മേഖലയിലെ മുൻ നിര നാമവും നിലവിൽ കേരളാ ക്രിക്കറ്റ് ടീം കോച്ചുമാണ് വാറ്റ്മോർ. പാകിസ്ഥാൻ, ബംഗ്ലാദേശ്, സിംബാവെ എന്നി ദേശീയ ടീമുകളുടെ കോച്ച് ആയിരുന്നതിന് പുറമെ ശ്രീലങ്കയുടെ ലോകകപ്പ് വിജയത്തിന് പിന്നിലും വാടമോറിന്റെ പരിശീലന കരുത്ത് ഉണ്ടായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും വാടമോർ പരിശീലിപ്പിച്ചിട്ടുണ്ട്.

ഫിറ്റ്നസ്, സ്ഥിരത, കായിക ക്ഷമത എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഡിസംബർ 16 മുതൽ 31 വരെ ഊദ് മേത്തയിലെ അൽ നാസർ ക്ലബിലാണ് ക്രിക്കറ്റ് സ്പാരോ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വിന്റർ ക്യാംപിൽ തന്റെ പരിചയ സമ്പത്തും പാടവും പകർന്നു നൽകുമെന്ന് ഡേവ് വാടമോർ ക്രിക്കറ്റ് സ്പാരോയുമായുള്ള ബന്ധത്തിൽ പറഞ്ഞു. വളർന്ന വരുന്ന ക്രിക്കറ്റ് കളിക്കാർക്ക് ലോകത്തിലെ മികച്ച കോച്ചുകളോടൊപ്പം ക്രിക്കറ്റിലെ പാഠങ്ങൾ പഠിക്കുവാൻ ലഭിക്കുന്ന അസുലഭ അവസരമാണിതെന്ന് ക്രിക്കറ്റ് സ്പാരോ സി ഇ ഒ രജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.