ആരാധകരെ കരയിപ്പിച്ച് ഷാരൂഖ് ഖാൻ

ആരാധകരെ കരയിപ്പിച്ച് കിംഗ് ഖാൻ. പുതിയ ചിത്രമായ സീറോയും ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനായിരുന്നു ഷാരൂഖിന്റെ വികാരനിർഭരമായ മറുപടി.‘സീറോ’ എന്റെ പ്രധാന ചിത്രമാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നെങ്കില്‍, അത് അവരുടെ തോന്നലാണ്. ഈ ചിത്രം പരാജയപ്പെട്ടാല്‍, എന്തു സംഭവിക്കും? ചിലപ്പോള്‍ അടുത്ത ആറോ പത്തോ മാസത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കാം. പക്ഷെ എന്റെ കഴിവിലും കലയിലും വിശ്വാസമുണ്ടെങ്കില്‍ വീണ്ടും ഞാന്‍ അഭിനയിക്കും.’കഴിഞ്ഞ 15 വര്‍ഷത്തേതു പോലെ തന്നെ ഞാന്‍ ചിലപ്പോള്‍ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. അല്ലെങ്കില്‍ ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരില്ലായിരിക്കാം. വ്യവസായ ലോകത്തിന് സിനിമയെ കുറിച്ച് ഒരു വീക്ഷണമുണ്ട്, അവരുടെ കാഴ്ചപ്പാടില്‍ നിന്നും അവര്‍ പറയുന്നത് ശരിയുമാണ്.’ഷാരൂഖ് പറയുന്നു.