നമ്മുടെ നാടിനിതെന്തു പറ്റി, ചിലയിടത്ത് അവഹേളനം, ചിലയിടത്ത് ഭീഷണി; ടിക് ടോക് തെറിവിളിക്ക് മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ കിടിലൻ ട്രോൾ വീഡിയോ (വീഡിയോ കാണാം)

ഒരു സമയത്ത് കൊട്ടിയാഘോഷിക്കപ്പെട്ട ടിക് ടോക് ഇപ്പോൾ തെറി വിളികളുടെ പ്ലാറ്റ് ഫോമായി മാറിയിരിക്കുകയാണ്. തെറി വിളി വർദ്ധിച്ചപ്പോൾ മുന്നറിയിപ്പുമായി കേരളാ പൊലീസെത്തി. ഫേസ്ബുക്ക് പോസ്റ്റിൽ ട്രോൾ വീഡിയോ രൂപത്തിലാണ് പൊലീസ് മുന്നറിയിപ്പുമായെത്തിയത്. ടിക്ടോക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സഭ്യതയും മാന്യതയും പുലര്‍ത്തണമെന്നാണ് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. കിളിനക്കോട് പ്രശ്‌നവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് പുറത്തിറങ്ങിയ വീഡിയോകളും, ചതിച്ച കാമുകനെ അസഭ്യം പറഞ്ഞുകൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള വീഡിയോകളുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

നമ്മുടെ നാടിനിതെന്തെന്തുപറ്റി?

നമ്മുടെ നാടിനിതെന്തെന്തുപറ്റി?സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം.. അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ …

Kerala Police ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 21, 2018

അതിരുകടക്കുന്ന ഇത്തരം പ്രവണതകള്‍ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പോലീസ് പറയുന്നു. നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ ശ്രദ്ധയോടെയും പരസ്പര ബഹുമാനത്തോടെയുമാകട്ടെ എന്നും പോലീസ് നിര്‍ദേശം നല്‍കുന്നു.