ഹ​നു​മാ​ന്‍ കാ​യി​ക താ​ര​മാ​യി​രു​ന്നു​; ഹനുമാന്റെ പേരില്‍ പുതിയ വാദവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ല​ക്നോ: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ചര്‍ച്ച ഹനുമാന്റെ ജാതിയും മതവും എന്താണെന്നാണ്. ഓരോ ദിവസവും ഹനുമാന് മേല്‍ അവകാശവാദം ഉന്നയിച്ച്‌ എത്തുന്നവര്‍ നിരവധിയാണ്. ഹ​നു​മാ​ന്‍റെ ജാ​തി​യെ ചൊ​ല്ലി രാ​ജ്യ​ത്ത് ത​ര്‍​ക്കം നടക്കുമ്പോൾ പു​തി​യ പ്ര​സ്താ​വ​ന​യു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ കാ​യി​ക മ​ന്ത്രി​യും മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന്‍ രം​ഗ​ത്ത്. ഹ​നു​മാ​ന്‍റെ ജാ​തി​യെ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍ വേ​ണ്ട. അ​ദ്ദേ​ഹം മു​ന്‍ കാ​യി​ക താ​ര​മാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അം​രോ​ഹ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ചൗ​ഹ​ന്‍ പ​റ​ഞ്ഞു.

ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത് ശ​ത്രു​ക്ക​ളു​മാ​യി മ​ല്ല​യു​ദ്ധം ചെ​യ്യു​ന്ന കാ​യി​ക​താ​ര​മാ​ണ് ഹ​നു​മാ​ന്‍. ഇ​ന്ത്യ​യി​ലെ കാ​യി​ക താ​ര​ങ്ങ​ളെ​ല്ലാം ഹ​നു​മാ​നെ ആ​രാ​ധി​ക്കു​ന്നു​ണ്ട്. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജാ​തി നോ​ക്കി​ട്ട​ല്ല. ഞാ​ന്‍ ഹ​നു​മാ​നെ ദൈ​വ​മാ​യാ​ണ് ക​ണു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഏ​തെ​ങ്കി​ലും ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥാ​ണ് ഹ​നു​മാ​ന്‍ വി​വാ​ദ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഹ​നു​മാ​ന്‍ ദ​ളി​ത​നാ​ണെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​നു പി​ന്നാ​ലെ ഹ​നു​മാ​ന്‍ മു​സ്ലിം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​മ​യ​നി​ര്‍​മാ​ണ കൗ​ണ്‍​സി​ല്‍ അം​ഗ​വും (എം​എ​ല്‍​സി) ബി​ജെ​പി നേ​താ​വു​മാ​യ ബു​കാ​ല്‍ ന​വാ​ബ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഹ​നു​മാ​ന്‍ ജാ​ട്ട് സ​മു​ദായ​ക്ക​ര​നാ​ണെ​ന്നാ​യി​രു​ന്നു യു​പി മ​ന്ത്രി ചൗ​ധ​രി ല​ക്ഷ്മി നാ​രാ​യ​ണ​ന്‍റെ പ്ര​സ്താ​വ​ന.