മലകയറാനെത്തിയ വനിതകള്‍ മടങ്ങുന്നു; സ്വന്തം തീരുമാനപ്രകാരമാണെന്ന് പൊലീസ്

ശബരിമല ദര്‍ശനത്തിനെത്തിയ ത‍മി‍ഴ്നാട് വനിതകളുടെ സംഘം മടങ്ങിപ്പോവാന്‍ തയ്യാറെടുക്കുന്നു. ഇന്നലെ അര്‍ദ്ധ രാത്രിയോട് കൂടിയാണ് പതിനെന്ന് പേരടങ്ങുന്ന വനിതകള്‍ ശബരിമല കയറാന്‍ എത്തിയത്.

ദര്‍ശനത്തിനായി എത്തിയ സംഘം സ്വയമാണ് കെട്ടുനിറച്ചത്. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടിക്കെട്ടു നിറച്ചത്. അടുത്ത സംഘവും ഉടന്‍തന്നെ പമ്പയില്‍ എത്തുമെന്നാണ് മനിതി പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.