സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം

കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയും വെബ്‍സൈറ്റുകളും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സോഷ്യല്‍ മീഡിയ വഴിയുള്ള ആശയവിനിമയങ്ങള്‍ പരിശോധിക്കാന്‍ അധികാരം നല്‍കുന്ന തരത്തില്‍ ഐ.ടി നിയമത്തിലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നു. ഇതിനുള്ള കരടിന്മേല്‍ ഐ.ടി വകുപ്പ് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടി. രാജ്യസുരക്ഷയും ഭീകരവാദം തടയുന്നതും ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഐ.ടി വകുപ്പ് വിശദീകരിച്ചു.
രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു
പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍-മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകും.

courtsey