ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ ചൂട് പിടിക്കുന്നു; താരങ്ങൾക്കായി വല വിരിച്ച് ക്ലബുകൾ

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ ചൂട് പിടിക്കുന്നു. താരങ്ങൾക്കായി വലവിരിച്ച് ക്ലബുകൾ രംഗത്ത്. എഡു ഗാർസിയയെയും പ്രീതം കോട്ടാലിനേയും തട്ടകത്തെത്തിച്ച് എടികെ ശക്തമായ സാനിധ്യമാണ് ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത്. അതെ സമയം എടികെ നിരയിൽ ദേബ്ജിത്ത് മജുൻദാർ, കെവിൻ ലോബോ എന്നിവർ ക്ലബ് വിട്ടേക്കും. എടിക്കെയിൽ അവസരം കുറഞ്ഞ ഇവർ പഴയ ക്ലബായ ഈസ്റ് ബംഗാളിലേക്കും, മോഹൻ ബഗാനിലേക്കും മടങ്ങാനാണ് സാധ്യത.

ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കന് വേണ്ടി കൊൽക്കത്ത നടത്തുന്ന നീക്കണമാണ് ട്രാൻസ്ഫർ റൂമറുകളിൽ മുൻപന്തിയിൽ. സീസണിന് മുമ്പ് കൊൽക്കത്ത വൻ ഓഫർ ജിങ്കന് നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ തോൽവികൾ ജിങ്കനെ മടുപ്പിക്കുന്നു എന്ന വാർത്തകളും ചില ഓൺലൈൻ മീഡിയകൾ പുറത്ത് വിട്ടിരുന്നു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാകിപ്, സികെ വിനീത്, ഹോളി ചരൺ നർസാരി എന്നിവർക്ക് വേണ്ടിയും ക്ലബുകൾ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ നിന്നും സീനിയർ ടീമിലെത്തിയ റാകിപിനായി കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ രംഗത്തുണ്ട്. അതെ സമയം മുംബൈ സിറ്റി താരങ്ങളായ അലൻ ഡോറിയെയും ബിപിൻ സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് കൂടാരത്തിലെത്തിക്കുമെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.

ആരാധകരുടെ മോശം പ്രതികരണം മൂലം ക്ലബ് വിടാനൊരുങ്ങുന്ന വിനീത് ഡൽഹിയിലെത്തുമെന്നാണ് സൂചനകൾ. മികച്ചൊരു സ്‌ട്രൈക്കർ ഇല്ലാത്ത ഡൽഹി ഒരു സ്‌ട്രൈക്കറെയും ശ്രമിക്കുന്നുണ്ട്. സീസണിൽ മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന നർസാരി നോർത്ത് ഈസ്റ് യുണൈറ്റഡിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.